reflection on 14-16/06/20233
പ്രശസ്തനായ രാജ രവി വർമ്മയുടെ പേരിൽ അറിയപ്പെടുന്ന സ്കൂളിൽ അധ്യാപക പരിശീലനം ലഭിച്ചത് തന്നെ ഒരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു 🤩ഞങ്ങൾ 8 പേർ അടങ്ങുന്ന ഒരു ടീം ആണ് പരിശീലനം നടത്തുന്നത്.ഞാൻ, കല്യാണി, കൃഷ്ണ മലയാളത്തിൽ നിന്നും ആരണ്യ, പൂജ, ഗായത്രി സോഷ്യലിൽ നിന്നും ശരണ്യ, അശ്വതി ഇവരാണ് ഇത്തവണ ഉള്ളത്. കാവിയാട് കോളേജിലെ കുട്ടികൾ ഉണ്ടായിരുന്നു. മിനി മാം ആണ് പ്രിൻസിപ്പൽ. ടീച്ചർ വളരെ അച്ചടക്ക സ്വഭാവം ഉള്ളതാണ് എന്ന് ആദ്യ ദിനം തന്നെ ബോധ്യമായി 🙃. ടീച്ചർ കെമിസ്ട്രി ആണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ടീച്ചറിന്റെ പീരിയഡ് ഞങ്ങൾ 3 പേരും കൂടി എടുത്തു. ആദ്യ ദിനം തന്നെ അസംബ്ലി ഉണ്ടായിരുന്നു.
നല്ല ഒരു സ്കൂൾ അന്തരീക്ഷം എനിക്കിവിടെ അനുഭവപ്പെട്ടു കുട്ടികൾ എല്ലാം വളരെ സ്നേഹത്തോടെ ആണ് പെരുമാറുന്നത്. ബിന്ദു ടീച്ചറിന്റെ ക്ലാസ്സ് ആണ് എനിക്ക് കിട്ടിയത്. ടീച്ചർ വളരെ സ്നേഹവും കൂടാതെ പ്രചോദനം നൽകുകയും ചെയ്തു😊. ലാബ് ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് എനിക്ക് പോരായ്മയായി തോന്നിയത്☹️
SPC യുടെ സെലെക്ഷൻ നടന്നു. യോഗയ്ക്കു വേണ്ടി ഉള്ള റെജിസ്ട്രേഷൻ നടന്നു. പാട്ട് പരിശീലം
നടന്നു. ടീച്ചർ പി ടി എ നടന്നു.എല്ലാ ക്ലാസ്സിലും ict ഉണ്ട്. ഓരോ ക്ലാസ്സിനും ഓരോ ലാപ്ടോപ് വീതം ഉണ്ട്. അത് ഉപയോഗിക്കാൻ അറിയാവുന്ന ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾ ഉണ്ട്.
പ്രധാന ദേവാലയം
സഹയാത്രികർ
അസംബ്ലി
ജനറൽ യോഗം
സംഗീത പരിശീലനo